പെരുമാതുറ: പെരുമാതുറ മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് മുങ്ങി താണ 13കാരനെ ലൈഫ് ഗാർഡുകൾ രക്ഷപെടുത്തി. മാതാപിതാക്കൾക്കൊപ്പം പുതുവത്സര തലേ ദിവസമായ ഇന്നലെ കടൽ തീരത്ത് എത്തിയതായിരുന്നു കുട്ടി. ന്യൂ ഇയർ ആയതിനാൽ ഇന്നലെ ഇവിടെ കടൽത്തീരത്ത് നല്ല തിരക്കായിരുന്നു. ചിറയിൻകീഴ് ആൽത്തറമൂട് സ്വദേശി ശ്രീജയുടെ മകൻ ആര്യനാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് അഞ്ച് മണിക്ക് കടൽക്കരയിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു ആര്യൻ. ഈ സമയം പെട്ടെന്ന് അടിച്ച് കയറിയ തിരയിൽപെട്ട ആര്യൻ കടലിൽ മുങ്ങി താഴുകയും ചെയ്തു. തുടർന്ന് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ ലൈഫ് ഗാർഡുകളായ ജൂഡ്, ദേവൂസ് എന്നിവർ കടലിറങ്ങി കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കരയിലെത്തിച്ചപ്പോൾ ഏറെ അവശനായിരുന്നു. ഉടൻ ആര്യനെ ലൈഫ് ഗാർഡുകൾ ഫസ്റ്റ് എയിഡ് നൽകി. ശേഷം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൾ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Lifeguards rescued a 13 year old teen from drowningat Muthalapozhi, Perumathura





0 Comments